തണല്‍ പദ്ധതിയുടെ ഭാഗമായി തണലേകാനൊരു ചായ പരിപാടി അടിമാലിയില്‍ സംഘടിപ്പിച്ചു

അടിമാലി: ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ തണല്‍ പദ്ധതിയുടെ ഭാഗമായി സാധുകള്‍ക്ക് ആശ്രയമാകുന്ന തണലേകാനൊരു ചായ എന്ന പരിപാടി അടിമാലിയില്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് കിടപ്പുരോഗികള്‍ക്ക് ഉള്‍പ്പെടെ അശരണര്‍ക്ക് ആശ്രയമാകുന്ന പ്രസ്ഥാനമാണ് ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ തണല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് സാധുകള്‍ക്ക് ആശ്രയമാകുന്ന തണലേകാനൊരു ചായ എന്ന പരിപാടി അടിമാലിയില്‍ സംഘടിപ്പിച്ചത്. ജീവിതം കൊണ്ടൊരു ചായപ്പയറ്റ് എന്ന പേരിലാണ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സുമനസ്സുകള്‍ ഒത്തുകൂടിയത്. വൃക്കക്കൊരു തണല്‍ എന്ന പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു. കിഡ്‌നി എക്‌സിബിഷന്‍, പ്രകൃതി ഹരികുമാറിന്റെ ജലച്ചായ ചിത്രപ്രദര്‍ശനം, നൃത്തസന്ധ്യ, വീല്‍ച്ചെയറില്‍ ഇരുന്നുള്ള കലാകാരന്‍മാരുടെ സംഗീത പരിപാടി എന്നിവയും ക്രമീകരിച്ചിരുന്നു.