
ഈ മാസം ഇരുപത്തിയാറം തിയതി മഹാശിവരാത്രി മഹോത്സവത്തിനുള്ള ഒരുക്കത്തിലാണ് മഹാദേവന്റെ മണ്ണായ രാജാക്കാട്,. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങൾക്കും ആഘോഷങ്ങൾക്കുമാണ് ഇരുപത്തിയാറാം തിയതി തിരി തെളിയുന്നത് . രാജാക്കാട് ശ്രീ മഹാദേവർക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രികൾ മുഖ്യകാർമികത്വം വഹിക്കും പുരുഷോത്തൻ ശാന്തി,സതീഷ് ശാന്തി,മോഹനൻ ശാന്തി,രതീഷ് ശാന്തി,മണികണ്ഠൻ ശാന്തി എന്നിവർ സഹകാർമികത്വം വഹിക്കും . മഹോത്സവത്തോട് അനുബന്ധിച്ചു അഷ്ടദ്രവ്യ മഹാഗണപതി ഹോമം,പ്രസാദഊട്ട്,വിവിധ കലാരൂപങ്ങളോടും താളമേളങ്ങളോടും കാവടിയോടും കൂടി എൻ ആർ സിറ്റി ഗുരുദേവക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര,ബാലജനയോഗം കുട്ടികളുടെ ചെണ്ടമേളം,പ്രാദേശിക കലാരൂപങ്ങൾ,നാടകം,ഗാനമേള തുടങ്ങി നിരവധി കലാപരിപാടികൾ നടക്കുംമെന്നും ഭാരവാഹികൾ അറിയിച്ചു
യുണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ,യോഗം അസി സെക്രട്ടറി കെ ഡി രമേശ്,യൂണിയൻ സെക്രട്ടറി കെ എസ് ലതീഷ് കുമാർ,ശാഖായോഗം പ്രസിഡന്റ് ബി സാബു ,യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ,വൈസ് പ്രസിഡന്റ് വി എസ് ബിജു,സെക്രട്ടറി കെ പി സജീവ് തുടങ്ങിയവർ മഹോത്സവത്തിന് നേതൃത്വം നൽകും. ഇരുപത്തിയേഴാം തിയതി രാവിലെ ആറ് മണി മുതൽ പിതൃബലിദർപ്പണവും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിവിധ ശാഖായോഗങ്ങൾ,വനിതാ സംഘം,യൂത്ത് മൂവ്മെന്റ്,കുടുംബയുണിറ്റ്,ബാലജനയോഗം,എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മഹോത്സവം നടത്തപ്പെടുന്നത് .ജാതിമത ഭേദമെന്യേ ഏവരെയും മഹാദേവർ ക്ഷേത്ര അങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.