
മൂന്നാര്‍: മൂന്നാറില്‍ മോഷ്ടിച്ച ക്യാമറ മറിച്ചു വിറ്റ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പള്ളിവാസല്‍ സ്വദേശിയായ പി. ആകാശാണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിവാസല്‍ സ്വദേശിയുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന ക്യാമറയാണ് മോഷണം പോയത്. പാതയോരത്ത് വിനോദ സഞ്ചാരികളുടെ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്നയാളാണ് ഇയാള്‍. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് പാതയോരത്ത് പാര്‍ക്കു ചെയ്തിരുന്ന കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ക്യാമറയാണ് മോഷ്ടിച്ചത്. ഈ സംഭവത്തിലാണ് ആകാശിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ക്യാമറ പ്രതി പോതമേട് സ്വദേശിക്ക് വിറ്റിരുന്നു. ക്യാമറ നഷ്ടപ്പെട്ട യുവാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്എച്ച്ഒ രാജന്.കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആകാശിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.