
അടിമാലി:കെ പി എം എസ് ദേവികുളം യൂണിയൻ സമ്മേളനം ഒമ്പതാം തീയതി ഞായറാഴ്ച അടിമാലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സുനിൽ മലയിൽ നഗർ)നടക്കും. രാവിലെ9 30 ന് മുൻ കെപിഎംഎസ് യൂണിൻ പ്രസിഡണ്ട് ആയിരുന്ന അന്തരിച്ച സുനിൽ മലയുടെ വസതിയിൽ നിന്നും പതാകജാഥ ആരംഭിച്ച പത്തുമണിക്ക് അടിമാലി ടൗണിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ സമീപം പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനം കെ പി എം എസ് അസി: സെക്രട്ടറി പി വി ബാബു ഉദ്ഘാടനം ചെയ്യും സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാജൻ അധ്യക്ഷത വഹിക്കും ‘ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ് പ്രമുഖരെ ആദരിക്കും ”അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അനിൽ അനുമോദന പ്രസംഗം നടത്തും. യൂണിയൻ ജോയിൻ കൺവീനർ ബിജു ബ്ലാങ്കര മീഡിയ കോഡിനേറ്റർഎൻ കെ ദിലീ ഹ് റ്റി.കെ സുകു മാരൻ എന്നിവ പ്രസംഗിക്കും സമ്മേളനത്തിൽ നിന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും യൂണിയൻ ജോൺ കൺവീനർ ബിജു ബ്ലാങ്കര അറിയിച്ചു.