
അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ അടിമാലി ആയിരമേക്കറില്‍ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായിട്ടാണ് തൂവല്‍ സ്പര്‍ശം 2025 എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. ആയിരമേക്കര്‍ സെന്റ് തോമസ് ചര്‍ച്ച് പാരിഷ് ഹാളിലായിരുന്നു സംഗമം നടന്നത്. അഡ്വ. എ രാജ എം എല്‍ എ സംഗമം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ടീമിന് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് പാലിയേറ്റീവ് സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട്, പാലിയേറ്റീവ് നേഴ്‌സ് സ്മിത ഇ വി, വെള്ളത്തൂവല്‍ മെഡിക്കല്‍ ഓഫീസര്‍ സെബിന്‍ കുരുവിള, മിസറി പരീക്കുട്ടി, ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.