
കുടലിന്റെ ആരോഗ്യത്തിനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം

1.ഇഞ്ചി
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

2. മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇവയും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 3. പെരുംജീരകംപെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളായ ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കാൻ സഹായിക്കും. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

4. ഉള്ളി
നമ്മുടെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതിനാല്‍ ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5. പുതിന
ദഹനത്തെ സഹായിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും.

6. തൈര്
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രോബയോട്ടിക് ഫുഡായ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്