
അടിമാലി: ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തോക്കുപാറയില്‍ രജതജൂബിലി സ്മാരക മന്ദിരം ഒരുങ്ങുന്നു. പള്ളിവാസല്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മന്ദിരത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശത്താണ് മന്ദിരം ഒരുങ്ങുന്നത്. വ്യാപാര സമുച്ചയം, ലൈബ്രറി, ഷട്ടില്‍ കോര്‍ട്ട്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെല്ലാം സ്മാരക മന്ദിരത്തിന്റെ ഭാഗമായി ഒരുക്കാന്‍ ലക്ഷ്യമിടുന്നു.
മൂന്ന് നിലകളിലായി മന്ദിരം നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണെന്നും പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രജീഷ് കുമാര്‍ പറഞ്ഞു. 80 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് മന്ദിരത്തിന്റെ നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. തോക്കുപാറ കവിതാ ലൈബ്രറി എട്ട് സെന്റോളം വരുന്ന ഭൂമി പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പഞ്ചായത്തിന് കൈമാറിയിരുന്നു. ഈ സ്ഥലത്താണ് രജതജൂബിലി സ്മാരക മന്ദിരം ഒരുങ്ങുന്നത്.