മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം ഒഴിയുന്നില്ല

മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം ഒഴിയുന്നില്ല. ഇടക്കിടെ ജനവാസ മേഖലയിലേക്ക് കാട്ടുപോത്തെത്തുന്നതോടെ ആശങ്കയിലാണ് മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുടുംബങ്ങള്‍. പകല്‍ വീണ്ടും ഈ പ്രദേശത്ത് കാട്ടുപോത്തിറങ്ങി.
ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം അടിക്കടി ഉണ്ടാകുന്നത് ഈ ഭാഗത്തെ താമസക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപോത്ത് ആക്രമണത്തിന് മുതിര്‍ന്നാല്‍ അത് വലിയ അപകടത്തിന് ഇടവരുത്തും.
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി കാട്ടുപോത്ത് ജനവാസ മേഖലയിലേക്കെത്തുന്നുവെങ്കിലും പരാക്രമങ്ങള്‍ക്ക് മുതിരാത്തതാണ് ആളുകളുടെ ആശ്വാസം. തൊഴില്‍ സമയത്തോ അല്ലാതെയോ അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ മുമ്പില്‍പ്പെടുമോയെന്ന പേടി ആളുകള്‍ക്കുണ്ട്. പകല്‍ സമയം പ്രദേശത്തുള്ള ഗ്രൗണ്ടില്‍ കുട്ടികള്‍ സമയം ചിലവഴിക്കാന്‍ എത്താറുണ്ട്. ഇവിടേക്ക് കാട്ടുപൊത്തെത്തിയാലും അപകടത്തിന് കാരണമാകും. രാത്രികാലത്തും ആളുകള്‍ ഭയപ്പാടോടെയാണ് പുറത്തിറങ്ങുന്നത്