KeralaLatest NewsLocal newsTravel

നാലാമത് മൂന്നാര്‍ പുഷ്പമേളയിൽ സഞ്ചാരികളുടെ തിരക്കേറുന്നു.

തെക്കിന്റെ കാശ്മീര്‍ കാണാനെത്തുന്നവരെ കാത്ത് പൂക്കളുടെ വര്‍ണ്ണക്കാഴ്ച്ചകളും ഒരുങ്ങി കഴിഞ്ഞു. ഡിടിപിസിക്ക് കീഴിലുള്ള ദേവികുളം റോഡിലെ ബൊട്ടാണി ക്കല്‍ ഗാര്‍ഡനിലാണ് പത്ത് ദിവസങ്ങളിലായി പുഷ്പമേള നടക്കുന്നത്. മൂന്നാറിന്റെ തനതു പൂക്കള്‍ക്കൊപ്പം വിദേശയിനങ്ങള്‍ ഉള്‍പ്പെടെ 400ലധികം തരത്തിലുള്ള പൂക്കളും ചെടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസീലിയ, റോസ്, ഓര്‍ക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
അവധിക്കാലത്ത് മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ വ്യത്യസ്തങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മിനി റിവര്‍ സൈഡ് ബീച്ച്, മ്യൂസിക്കല്‍ ഫൗണ്ടന്‍, സെല്‍ഫി പോയിന്റ്, വിവിധതരം സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, അലങ്കാര ദീപങ്ങള്‍ എന്നിവയും പുഷ്പ മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 100രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9 മുതല്‍ രാത്രി 9വരെയാണു പ്രവേശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!