Latest NewsNational

പ്രധാനമന്ത്രി ഭീകരാക്രമണങ്ങൾക്ക് ഉചിതമായ മറുപടി നൽകി; ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു’; അമിത് ഷാ

പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു. ഭീകരർക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ 100 കിലോമീറ്റർ ഉള്ളിലെ ക്യാമ്പുകൾ നശിപ്പിച്ച് കൊണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്ക് നേരെ ഭീകര പ്രവർത്തനം നടന്നാൽ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കുമെന്ന് അദേഹം വ്യക്തമാക്കി.

പാകിസ്താന്റെ ഒരു മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണിൽ എത്തിയില്ല. പാകിസ്താന്റെ 15 വ്യോമതാവളങ്ങൾ ആക്രമിച്ചു. അവിടത്തെ സാധാരണ ജനങ്ങൾക്ക് ഒരു ദോഷവും വരാത്ത രീതിയിൽ ആയിരുന്നു മറുപടിയെന്ന് അമിത് ഷാ ഫറഞ്ഞു. അവരുടെ വ്യോമാക്രമണ ശേഷിയെയും തകർത്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് നമ്മുടെ സൈന്യം പാകിസ്താനിൽ 100 ​​കിലോമീറ്റർ ഉള്ളിലെ തീവ്രവാദ ക്യാമ്പുകൾ നശിപ്പിച്ചതെന്ന് അദേഹം പറഞ്ഞു.

ആറ്റം ബോംബുകൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയവർ തങ്ങൾ ഭയപ്പെടുമെന്ന് കരുതി. എന്നാൽ, നമ്മുടെ സൈന്യവും നാവികസേനയും വ്യോമസേനയും അവർക്ക് വളരെ ഉചിതമായ മറുപടി നൽകി, ലോകം മുഴുവൻ നമ്മുടെ സൈന്യത്തിന്റെ ക്ഷമയെയും പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമുള്ള നേതൃത്വത്തെയും പ്രശംസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. സായുധ സേനയുടെ വീര്യത്തെ താൻ അഭിവാദ്യം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!