KeralaLatest NewsLocal news
മൂന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു

മൂന്നാര്‍: മൂന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു. മൂന്നാര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നെല്‍സണ്‍, ഒപ്പം ആറ് വൈസ് പ്രസിഡന്റുമാര്‍, ഇരുപത് ജനറല്‍ സെക്രട്ടറിമാര്‍, ഇരുപത് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, ട്രഷറര്‍ എന്നിവരാണ് ചുമതലയേറ്റു. മുന്‍ എം എല്‍ എ എ കെ മണി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡി സി സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിജയകുമാര്‍, ഡി കുമാര്‍, ആര്‍ കറുപ്പ് സ്വാമി, ആന്‍ട്രൂസ്, മാര്‍ഷ് പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.