ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടന്നു

മൂന്നാര്‍: ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടന്നു.എല്‍ ഡി എഫ് ധാരണപ്രകാരം സി പി എമ്മിന് സ്ഥാനങ്ങള്‍ നല്‍കുന്നതിനായി സിപിഐ പ്രതിനിധികള്‍ രാജി വച്ചിരുന്നു.

ഈ ഒഴിവുകളിലേക്കായിരുന്നു ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടന്നത്.ശാന്തമ്പാറ ബ്ലോക്കില്‍ നിന്നുള്ള അംഗം ജിഷ ദിലീപിനെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐ 5, സിപിഎം 3, കോണ്‍ഗ്രസ് 5 എന്നിങ്ങനെയാണ് കക്ഷിനില.

ജിഷ ദിലീപ് ശാന്തമ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദേവികുളം സബ്കളക്ടര്‍ വരണാധികാരിയായി.മിന്‍സി റോബിന്‍സനാണ് ദേവികുളം പഞ്ചായത്ത് പ്രസിഡന്റ്. ദേവികുളം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മിന്‍സ്ി റോബിന്‍സണ്‍.