
അടിമാലി: മയക്കുമരുന്നു മാഫിയക്കെതിരെ പരാതി നൽകിയ ആദിവാസി യുവാവിനെ സാമൂഹ്യ വിരുദ്ധർ മർദ്ദിച്ചതായി പരാതി. അടിമാലി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം മൈൽ ആദിവാസി കുടിയിലാണ് സംഭവം. അഞ്ചാം മൈൽ സ്വദേശിയായ മനോജിനെ രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നു. മനോജിനെ അക്രമികളിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചവർക്കും പരിക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു. പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ മനോജിനെ കോതമംഗലത്തും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ മേഖലയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വ്യാപകമാണെന്നും ഇതിന് തടയിടാൻ കർശന നടപടി സ്വീകരിക്കുമെന്നും ആവശ്യം ശക്തമാണ്.