
എറണാകുളം നെട്ടൂരിൽ 10 വയസ്സുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുചക്ര വാഹനത്തിലാണ് അക്രമി എത്തിയത്. പിന്നിൽ ഒരു വാൻ നിർത്തിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.
പൊലീസിനെ വിവരം അറിയിച്ചെങ്കിലും നാളെ കൂടുതലായി പരിശോധിക്കാമെന്ന് പറഞ്ഞുപോയെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കൂടെ വന്നില്ലെങ്കിൽ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ പറഞ്ഞു.അക്രമി മസ്ക് ധരിച്ചിരുന്നുവെന്നും കുട്ടികൾ വ്യക്തമാക്കി.