KeralaLatest NewsLocal news
തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമം; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കിയിൽ തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോന് എതിരെയാണ് നടപടി. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിളാണ് ജയ്മോൻ കൊണ്ടുപോകാൻ ശ്രമിച്ചത്.
കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഉടമ സൈക്കിൾ തിരക്കയെത്തിയപ്പോഴാണ് തൊണ്ടിമുതൽ കാണാതായ സംഭവം പുറത്തറിയുന്നത്. മെയ് 18നാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയ്മോൻ ആണ് സൈക്കിൾ കടത്തിയതെന്ന് കണ്ടെത്തിയത്. വിഷയത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സസ്പെൻഡ് ചെയ്തത്.