
രാജാക്കാട്: ഉടുമ്പഞ്ചോലയില്‍ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഉടുമ്പഞ്ചോല ആട്ടുപാറയില്‍ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക് മാറ്റി. ഉടുമ്പഞ്ചോല പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്തു നിന്ന് ഏതാനും നാളുകള്‍ക്കിടെ കാണാതായവരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തും.