KeralaLatest NewsLifestyleWorld

ഭൂമിക്കായി കൈകോർക്കാം, സംരക്ഷിക്കാം; ഇന്ന് ലോക പരിസ്ഥിതിദിനം

ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനിൽപ്പിനെ തകരാറിലാക്കുന്ന വർത്തമാനകാലത്ത് പരിസ്ഥിതിദിനത്തിന്റെ പ്രസക്തി ഏറുന്നു.

മഞ്ഞുമൂടിയ മലനിരകളിൽ കടുത്തവേനൽ. ആമസോൺ കാടുകളിൽപോലും അടിക്കടിയുണ്ടാകുന്ന കാട്ടുതീ. മിതമായ കാലാവസ്ഥ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ പ്രളയം,കൊടുംവരൾച്ച. ഭൂമിയിൽ മുമ്പെങ്ങുമില്ലാത്തവിധം പാരിസ്ഥിതികാഘാതങ്ങൾ രൂക്ഷമാകുന്നു. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാവ്യതിയാനവും തടയുന്നതിന് അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ.

പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തിൽ സെമിനാറുകളും പഠന-ഗവേഷണങ്ങളും നടക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്തിലാണ് പരിസ്ഥിതിദിനാചരണം. ഓരോ വർഷവും ഓരോ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്നു. ഇത്തവണ കൊറിയൻ റിപ്പബ്ലിക്കാണ് ആതിഥേയർ. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.

2040 -ഓടെ ഭൂമിയിലെ നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നാണ് പഠനങ്ങൾ. പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുക, പുനരുപയോഗത്തിലൂടെ മാലിന്യം കുറക്കുക വനവൽക്കരണം തുടങ്ങി നിരവധി മാർഗങ്ങൾ നമുക്കുമുന്നിലുണ്ട്. പ്രകൃതിയെ, ഭൂമിയെ, ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് ഓരോ പൌരൻറേയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ പരിസ്ഥിതിദിനവും മുന്നോട്ടുവക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!