Education and careerKeralaLatest NewsLocal news

പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജ്യോഗ്രഫി അധ്യാപക തസ്തികയിലേക്ക്കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജ്യോഗ്രഫി തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. എസ്. സി എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. സ്ഥാപനത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.

നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ സഹിതം ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഇടുക്കി ജില്ലാ പട്ടികജാതിവികസനഓഫീസ്,കളക്ടറേറ്റ്, പൈനാവ് പി.ഒ, ഇടുക്കി685603, ddoforscidukki@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷകള്‍ അയയ്ക്കാം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും.

നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ജില്ലാ പട്ടികജാതി വികസന ഓഫീസിലും,ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലും,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11ന് വൈകീട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്:04862 296297.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!