KeralaLatest NewsLocal news
മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമം തുടര്‍ന്ന് വരികയാണെന്ന് എ രാജ എം എല്‍ എ

മൂന്നാര്‍: മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമം തുടര്‍ന്ന് വരികയാണെന്ന് അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. കോളേജിനായി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നത് വൈകുന്നത് സംബന്ധിച്ച ഇടുക്കിവിഷന്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളേജിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടുന്ന സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൂന്നാറില്‍ കണ്ടെത്തിയ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറികൊണ്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ വ്യക്തമാക്കി.