KeralaLatest News
പന്നിക്കെണിയിൽ ജീവൻ പൊലിഞ്ഞു; മലപ്പുറത്ത് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു, രണ്ടുപേർ ചികിത്സയിൽ

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്
വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു (15) ആണ് മരിച്ചത്. രണ്ട് കുട്ടികൾക്ക് പരുക്കേറ്റു. അതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികൾ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു.
വഴിക്കടവിലെ വിദ്യാർഥിയുടെ മരണം സർക്കാർ സ്പോൺസർ ചെയ്തതാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.