Latest NewsNational

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രി, ഇതിൽ നിന്ന് പിന്മാറുക എന്നാൽ സ്വന്തം കടമയിൽ നിന്ന് പിന്മാറുക എന്നാണ്’: പ്രിയങ്ക ഗാന്ധി

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചു കോൺഗ്രസ്‌ എം പി പ്രിയങ്ക ഗാന്ധി. രാഷ്ട്രപതി ഭരണമേർപ്പെടുത്തിയിട്ടും സമാധാനം പുനസ്ഥാപിക്കപ്പെടുന്നില്ല. പ്രധാനമന്ത്രി മണിപ്പൂരിനെ വിധിക്ക് വിട്ടുകൊടുത്തത് എന്തുകൊണ്ട്?. എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക വിമർശനവുമായി രംഗത്തെത്തിയത്.

ഇന്നുവരെ അദ്ദേഹം മണിപ്പുരിലേക്ക് പോവുകയോ, സംസ്ഥാന പ്രതിനിധികളെയോ കണ്ടിട്ടില്ല. സമാധാനത്തിനായി അഭ്യർത്ഥിക്കുകയോ ഒരു ശ്രമവും നടത്തിയിട്ടില്ല. രാജ്യത്തെ ജനങ്ങൾക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതിൽ നിന്ന് പിന്മാറുക എന്നാൽ സ്വന്തം കടമയിൽ നിന്ന് പിന്മാറുക എന്നാണെന്നും പ്രിയങ്ക എക്‌സിൽ കുറിച്ചു.

”മണിപ്പൂർ വീണ്ടും അക്രമത്തിന്റെ പിടിയിലാണ്. ഏകദേശം രണ്ട് വർഷമായി, സംസ്ഥാനത്തെ ജനങ്ങൾ അക്രമം, കൊലപാതകം, ബലാത്സംഗം, കുടിയേറ്റം എന്നിവ നേരിടുന്നു. നൂറുകണക്കിന് പേർ മരിച്ചു, ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. കേന്ദ്ര സർക്കാർ ഭരിച്ചിട്ടും അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്?

പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂർ വിട്ടുപോയത്? ഇന്നുവരെ, അദ്ദേഹം മണിപ്പൂർ സന്ദർശിക്കുകയോ, സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ കാണുകയോ, സമാധാനത്തിനായി അഭ്യർത്ഥിക്കുകയോ, വ്യക്തമായ ഒരു ശ്രമവും നടത്തുകയോ ചെയ്തിട്ടില്ല. ഈ നിർവികാരവും നിരുത്തരവാദപരവുമായ മനോഭാവം ഏതൊരു ജനാധിപത്യത്തിനും അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

രാജ്യവാസികൾക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതിൽ നിന്ന് പിന്മാറുക എന്നത് ഒരാളുടെ കടമയിൽ നിന്ന് പിന്തിരിയുക എന്നതാണ്”- പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.

അതേസമയം മണിപ്പൂരിൽ വീണ്ടും സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. മണിപ്പൂരിലെ അഞ്ച് ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 5 ദിവസത്തെക്കാണ് നിരോധനം ഏർപ്പെടുത്തിയത്. തെറ്റായ പ്രചാരണം ഒഴിവാക്കാനാണ് വിലക്കെന്ന് പൊലീസ് അറിയിച്ചു.

മെയ്‌തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. പ്രതിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!