
അടിമാലി: ജനതാദൾ എസ് ഇടുക്കി പാർലമെൻ്റ് മണ്ഡലം കൺവൻഷൻ അടിമാലിയിൽ നടന്നു.അടിമാലി മരങ്ങാട്ട് റസിഡൻസിലായിരുന്നുകൺവൻഷൻ നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൺവൻഷൻ സംഘടിപ്പിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ എൻ റോയി അധ്യക്ഷത വഹിച്ചു.നേതാക്കളായ സി എച്ച് അഷ്റഫ്, ജോസ് തെറ്റയിൽ, സാബു ജോർജ്ജ്, കെ എസ് പ്രദീപ് കുമാർ, സി ബി ജോസ്, സണ്ണി ഇല്ലിക്കൽ, മനോജ് ഗോപി, എ മോഹൻദാസ്, പി പി അനിൽകുമാർ, പൊന്നമ്മ തങ്കച്ചൻ, കെ എം സാബു തുടങ്ങിയവർ സംസാരിച്ചു.