
കുമളി റോസാപ്പൂക്കണ്ടം സ്വദേശി ബൽക്കീസ് മൻസിൽ വീട്ടിൽ റബീക് (52) 12 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസിന്റെ പിടിയില്‍. കൂൾ ലിപ്, ഗണേഷ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു പ്രതി സൂക്ഷിച്ചിരുന്നത്.
കുമളി പോലീസ് ഇൻസ്പെക്ടർ സുജിത് പി എസ്-ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്, അനന്ദു, സുനിൽ കുമാർ, ഹാഷിം എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർ സൈനു, സിവിൽ പോലീസ് ഓഫീസർ ബിജു എന്നിവരുമടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ്” വാട്‌സ്ആപ്പ് നമ്പര്‍ 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 -ലേക്ക് സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.