KeralaLatest NewsLocal news

മോഷണം നടത്തി മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ മോഷ്ടാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി.

ഇടുക്കി : കട്ടപ്പന പുതിയ ബസ്ററാന്റിലെ അശോകാ ലോട്ടറി കടയുടെ പൂട്ടു പൊളിച്ച് 1 ലക്ഷം രൂപയും, 3.5 ലക്ഷം രൂപ വില വരുന്ന ലോട്ടറി ടിക്കററുകളും മോഷണം ചെയ്ത നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി ചരുവിളപുത്തന്‍വീട്ടില്‍ ഷാജി (48) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ ഒന്നിനാണ് മോഷണം നടന്നത്.

കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ നിഷാദ് മോൻ -ന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ ടി സി മുരുകൻ, സബ് ഇൻസ്പെക്ടർമാരായ എബി ജോർജ്, മഹേഷ് ശ്യാം എന്നിവരുടെ ഊർജിതമായ അന്വേഷണമാണ് മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ സഹായിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!