വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം നാളെ

അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഗ്രാമപഞ്ചായത്തോഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യപരിപാലന കേന്ദ്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പഞ്ചായത്തിലെ പ്രതിപക്ഷം അഴിമതിയാരോപണം ഉയര്‍ത്തുന്നുണ്ട്. മാലിന്യം തരംതിരിച്ച് വിറ്റതിലടക്കം ക്രമക്കേട് നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് വിഷയം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഏറ്റെടുത്തിട്ടുള്ളത്. പഞ്ചായത്തില്‍ വികസന മുരടിപ്പും അഴിമതിയുമെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നാളെ വെള്ളത്തൂവല്‍ പഞ്ചായത്തോഫീസിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചിനും ധര്‍ണ്ണക്കും രൂപം നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം ഡി സി സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 9 വര്‍ഷമായി പഞ്ചായത്തില്‍ വികസനമുരടിപ്പെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ പുഴയില്‍ നിന്നും വാരി സൂക്ഷിച്ചിരുന്ന മണല്‍ സംബന്ധിച്ചും മുതുവാന്‍കുടിയിലെ പഞ്ചായത്തിന്റെ നീന്തല്‍കുളം സംബന്ധിച്ചും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ ് വിവിധ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നാളെ രാവിലെ 11ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്ന സമരത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സംബന്ധിക്കുമെന്നും ഭാരവാഹികളായ സി ഡി ടോമി, ജോര്‍ജ്ജ് തോമസ്, എ എന്‍ സജികുമാര്‍, പയസ് എം പറമ്പില്‍, റോയി പാലക്കല്‍, പി എന്‍ തമ്പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.