KeralaLatest News
പൈങ്ങോട്ടൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സ്ത്രീക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

കക്കടാശ്ശേരി-കാളിയാർ റോഡിൽ പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ സ്വദേശി ബിജുവിന് ഗുരുതരമായി പരുക്കേറ്റു. കോതമംഗലം സ്വദേശിനിയാണ് മരിച്ചത്. മുവാറ്റുപുഴ ഭാഗത്തു നിന്ന് വന്ന ശ്രീക്കുട്ടി ബസും എതിർദിശയിയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 2 പേരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.