
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കുന്ന കാര്യത്തില്‍ ഇനിയും നടപടിയില്ല. ഈ സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി അനുവദിച്ചാല്‍ തോട്ടം മേഖലയിലേയും ആദിവാസി ഇടങ്ങളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കത് കൂടുതല്‍ സഹായകരമാകും.
അടിമാലി മേഖലയില്‍ രണ്ട് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ കൂടി ഹയര്‍സെക്കണ്ടറി യാഥാര്‍ത്ഥ്യമായാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അടിമാലിയെ ആശ്രയിക്കുന്ന കുട്ടികള്‍ക്കത് ആശ്വാസകരമാകും. വെള്ളത്തൂവലിലും കുഞ്ചിത്തണ്ണിയിലും ബൈസണ്‍വാലിയിലും ദേവിയാര്‍ കോളനിയിലും പൊതുവിദ്യാലയങ്ങളുടെ ഭാഗമായി ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ടം മേഖലകളില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ അടിമാലിയില്‍ എത്തിയ ശേഷം കുട്ടികള്‍ വീണ്ടും യാത്ര ചെയ്തു വേണം ഈ വിദ്യാലയങ്ങളിലേക്കൊക്കെയും എത്തുവാന്‍. യാത്രക്കായി വേണ്ടുന്ന അധിക സമയത്തിന് പുറമെ യാത്രാക്കൂലിയും കണ്ടെത്തണം.
Gഅടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഹയര്‍സെക്കണ്ടറി അനുവദിച്ചാല്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശവും അധിക സാമ്പത്തിക ചിലവും ഒഴിവാക്കാനാകും. അടിസ്ഥാന സൗകര്യ വികസനത്തിന് മതിയായ ഇടമുണ്ടെന്നിരിക്കെ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും അനുകൂല ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യം വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്.