പടയപ്പ മൂന്നാര്‍ കല്ലാറിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ഭാഗത്ത് എത്തുന്നതില്‍ ആശങ്ക

അടിമാലി: കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ കല്ലാറിലുള്ള പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ഭാഗത്ത് എത്തുന്നതില്‍ ആശങ്ക. ഇവിടെ കൂടികിടക്കുന്ന വസ്തുക്കള്‍ക്കിടയില്‍ നിന്നും കാട്ടാന സാധാനങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് അടുക്കമുള്ള സാധനങ്ങള്‍ ആന ഭക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ആനയുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നാണ് വാദം.
മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ പടയപ്പയെ കൂടാതെ വേറെയും കാട്ടാനകളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും പടയപ്പ സമാന രീതിയില്‍ കല്ലാറിലുള്ള പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തിയിരുന്നു. അന്നും ഇത് ആനയുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന വാദമുയര്‍ന്നു.
കാട്ടാനകള്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള ഫലവത്തായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പക്ഷെ വേണ്ടരീതിയിലുള്ള ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കാട്ടാനകള്‍ ഇപ്പോള്‍ വീണ്ടും മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന്റെ ഭാഗത്തേക്കെത്തുന്നത്.