Education and careerKeralaLatest News

കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്.

ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.

ശനിയാഴ്ച ഉൾപ്പെടെ ക്ലാസ് നടത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും എതിർത്തു. എന്നാൽ സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. 41.1% രക്ഷിതാക്കൾ സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും നിർദ്ദേശിച്ചു. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4% പേർ മാത്രമാണ്. 0.6% പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2% പൊതുജനങ്ങളും എതിര്‍ത്തു.

819 അധ്യാപകരിൽ നിന്നും 520 വിദ്യാര്‍ത്ഥികളിൽ നിന്നും 156 രക്ഷിതാക്കളിൽ നിന്നും സമിതി അഭിപ്രായം തേടി. 4490 പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചു.

ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള നാല് ദിവസങ്ങളിൽ അര മണിക്കൂര്‍ കൂട്ടണം. കൂടാതെ ഈ അക്കാദമിക് വര്‍ഷം ഏഴ് ശനിയാഴ്ചകളില്‍ ക്ലാസുകള്‍ അധികമായി നല്‍കണമെന്നുമായിരുന്നു വിദഗ്ധ സമിതി ശിപാർശ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!