
കമ്പംമെട്ട് ഹാഷിഷ് ഓയിൽ കേസിൽ ഒരാളെക്കൂടി കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം അതിരംമ്പുഴ മണാടിയിൽ ഷിനാജ് (49) ആണ് അറസ്റ്റിലായത്. കമ്പംമെട്ട് പോലീസ് കഴിഞ്ഞ മാർച്ചിൽ രജിസ്റ്റർ ചെയ്ത ഹാഷിഷ് ഓയിൽ കേസിലെ മുന്നാം പ്രതിയാണ് അറസ്റ്റ്ലായ ഷിനാജ്. 2025 മാർച്ചിൽ 105 ഗ്രം ഹാഷിഷ് ഓയിലുമായി കരുണപുരത്തിനു സമീപത്തു നിന്ന് ആലപ്പുഴ സ്വദേശി അഷ്കർ (49) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയും ഹാഷിഷ് ഓയിൽ അഷ്കറിനു നൽകുകയും ചെയ്ത എറണാകുളം സ്വദേശി ആശ്മോൻ (49) നെ രണ്ടാഴ്ച മുൻപ് പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഷിനാജ് വേണ്ടി രഹസ്യമായി അന്വേഷണം പോലീസ് നടത്തിവരുകയായിരുന്നു. 2022 -ൽ 150 ഗ്രം എം ഡി എം എ യും ഒന്നേ കാൽ കിലോ കഞ്ചാവുമായി ഷിനാജ് ചാവക്കാട് പോലീസിന്റെ പിടിയിലായിരുന്നു ഈ കേസിൽ ജ്യാമത്തിൽ ഇറങ്ങി വീണ്ടും ലഹരി വില്പന നടത്തി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഷിനാജിനെ പോലീസ് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, പോലീസ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാൽ, സബ്ബ് ഇന്‍സ്പെക്ടര്‍ പി. വി.മഹേഷ്, സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ തോമസ്, ലിറ്റോ, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ. ഐ പി എസ്- ന്റെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു