ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് മെയ് 7 വരെ ഫീസ് അടക്കാം

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് പിഴയില്ലാതെഫീസ് അടക്കാനുള്ള തീയ്യതി മെയ് 7 ന് അവസാനിക്കും. ഒന്നും രണ്ടും വർഷപരീക്ഷക്ക് 1200 രൂപയാണ് പരീക്ഷാഫീസ്. രണ്ടാം വർഷ പരീക്ഷക്ക് പ്രാക്ടിക്കൽ ഉള്ളവർക്ക് 1400 രൂപയാകും.സപ്ലിമെൻ്ററി പരീക്ഷ എഴുതുന്നവർ പേപ്പർ ഒന്നിന് 800 രൂപ വീതം പരീക്ഷാഫീസ് അടക്കണം. പ്രാക്ടിക്കൽ ഉള്ളവർക്ക് 1000 രൂപയാകും. ഒന്നാം വർഷം പരീക്ഷ എഴുതുന്നവർ 100 രൂപയും രണ്ടാം വർഷം പരീക്ഷ എഴുതുന്നമ്പർ മൈഗ്രേഷൻ 50 രൂപ ഉൾപ്പെടെ150 രൂപയും സപ്ലിമെൻ്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ രണ്ട് സർട്ടിഫിക്കറ്റിന് 200 രൂപയും സർട്ടിഫിക്കറ്റ് ഫീസായി അടക്കണം. രണ്ടാം വർഷം പരീക്ഷ എഴുതുന്നവർ ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷാഫീസ് അടക്കേണ്ടത്. 50 രൂപ പിഴയോടു കൂടി മെയ് 14 വരെയും 1500 രൂപ സൂപ്പർഫൈനോടു കൂടി മെയ് 17 വരെയും പരീക്ഷാ ഫീസ് അടക്കാം.
പരീക്ഷാകേന്ദ്രങ്ങൾ ഗവൺമെന്റ് എച്ച് എസ് എസ് തൊടുപുഴ, സെൻ്റ് ജോർജ്ജ് സ് എച്ച് എസ് എസ് കട്ടപ്പന, എസ് എൻ ഡി പി വി എച്ച് എസ് എസ് അടിമാലി എന്നിവയാണ് ഇടുക്കി ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങൾ.