
മൂന്നാർ : ദേവികുളം ഗ്യാപ്പ് റോഡിന് സമീപം തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഗ്യാപ്പ് റോഡില്‍ നിന്ന് ബൈസണ്‍വാലിക്ക് പോകുന്നവഴിക്ക് ചൊക്രമുടി ആദിവാസി ഉന്നതിക്ക് സമീപമാണ് ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ്ബാരിയര്‍ തകര്‍ത്ത് കാര്‍ കാക്കയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് പ്രദേശം.