
മൂന്നാര്‍: ഇത്തവണയും ഓണം വലിയ ആഘോഷമാക്കിയിരിക്കുകയാണ് മൂന്നാര്‍ ആംഗ്ലോ തമിഴ് സ്‌കൂളിലെ അധ്യാപകരും കുരുന്നുകളും. കുരുന്നുകളും അധ്യാപകരും സ്‌കൂളങ്കണത്തില്‍ അത്തപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും അടുക്കള ജീവനക്കാരിയായ പങ്കജത്തിന്റെയും നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യ ഒരുങ്ങി.

കുരുന്നുകള്‍ മാവേലിയുടെയും പുലിയുടെയും വേഷമണിഞ്ഞ് ഓണാഘോഷത്തിന് കൂടുതല്‍ മിഴിവേകി. വടംവലിയടക്കം വിവിധ മത്സരങ്ങള്‍ അരങ്ങേറി. പത്തിലധികം കറികള്‍ ഒരുക്കിയായിരുന്നു കുട്ടികള്‍ക്ക് സദ്യ വിളമ്പിയത്. തോട്ടം മേഖലയിലെ 180 ഓളം കുരുന്നുകള്‍ പഠിക്കുന്ന സ്‌കൂള്‍ ആണ് മൂന്നാര്‍ ആംഗ്ലോ തമിഴ് സ്‌കൂള്‍. ഇത്തവണത്തെ ഓണം ആഘോഷമാക്കിയതിന്റെ സന്തോഷത്തിലാണ് അധ്യാപകരും കുരുന്നുകളും