എഐ പ്രോക്ടറിങ് ഏജന്റിനുള്ള ലോകത്തിലെ ആദ്യ പാറ്റൻ്റ് സ്വന്തമാക്കി കോതമംഗലം സ്വദേശി സാൻജോ ടോം ജോസ്

കൊച്ചി: കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമത്തിൽ നിന്ന് ആഗോള സാങ്കേതിക മുന്നണിയിലെത്തിയ വ്യക്തിയുടെ പ്രചോദനമേറിയ യാത്രയാണ് സാൻജോ ടോം ജോസിന്റേത്. ലോകത്തിലെ ആദ്യ അമേരിക്കൻ പാറ്റൻ്റ് എഐ പ്രോക്ടറിങ് ഏജന്റിനുള്ള പാറ്റൻ്റ് ആണ് സാൻജോ ടോം നേടിയത്.
സാൻജോ തന്റെ വിദ്യാർത്ഥി ജീവിതം കോതമംഗലം വിമലഗിരി സ്കൂളിൽ ആണ് ആരംഭിച്ചത്,. പിന്നീട് കേരളത്തിൽ നിന്ന് അദ്ദേഹം ആഗോള സാങ്കേതികവേദിയിലെ ഏറ്റവും നവീനമായ അസ്സസ്‌മെന്റ് ടെക്നോളജി കമ്പനികളിൽ ഒന്നായ ടാൽവ്യൂ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ഇന്ന്, ടാൽവ്യൂ വലിയ ആഗോള കമ്പനികളിലും സർവകലാശാലകളിലും ടെസ്റ്റിംഗ് സ്ഥാപനങ്ങളിലും സേവനം നൽകുന്നു.,
പറ്റൻറ് നമ്പർ US 12,361,115 B1 ആണ്. ഈ പറ്റൻറ്, സാൻജോ സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്ന യു.എസ്.-ലെ ടാൽവ്യൂ ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ Alvy എന്ന ഏജന്റിക് എഐ പ്രോക്ടറിങ് സിസ്റ്റത്തിനാണ് അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ അഭിമുഖങ്ങളിലും ഉയർന്ന പ്രാധാന്യമുള്ള പരീക്ഷകളിലും നീതിയും മാന്യതയും ഉറപ്പാക്കുന്ന ഇത് ഡിജിറ്റൽ യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന നവീന കണ്ടുപിടിത്തമാണ്.