BusinessKeralaLatest News
സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡ്; ഒരു പവന് ആഭരണം വാങ്ങാന്‍ 1.01 ലക്ഷം രൂപ

89,000 കടന്ന് റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയിലെത്തി. ഒക്ടോബറില്‍ ഏഴു ദിവസം പിന്നിടുമ്പോള്‍ പവന് 2,480 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന് വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 8948 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്റെ ആഭരണത്തിന് 1,01,435 രൂപയാണ് നല്‍കേണ്ട തുക.