ജാതികര്‍ഷകനും അടിമാലി സ്വദേശിയുമായ ചെറുകുന്നേല്‍ സി എം ഗോപിക്ക് സംസ്ഥാന അവാര്‍ഡ്

അടിമാലി: മള്‍ട്ടി റൂട്ട് ജാതി കൃഷിയിലൂടെ ശ്രദ്ധേയനായ ജാതികര്‍ഷകനും അടിമാലി സ്വദേശിയുമായ ചെറുകുന്നേല്‍ സി എം ഗോപിക്ക് സംസ്ഥാന അവാര്‍ഡ്. സംസ്ഥാനത്തെ മികച്ച തോട്ടവിള കര്‍ഷകനുള്ള കേരളബാങ്ക് നല്‍കുന്ന സഹകാരി കര്‍ഷക അവാര്‍ഡിനാണ് സി എം ഗോപി അര്‍ഹനായത്. ജാതി കൃഷിയുമായി ബന്ധപ്പെട്ടുള്ള സി എം ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് സി എം ഗോപി അവാര്‍ഡ് ഏറ്റുവാങ്ങി.
സഹകാരി കര്‍ഷക അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം സി എം ഗോപി പങ്ക് വച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാതി കൃഷിയില്‍ സി എം ഗോപി നടത്തിയ നൂതന കണ്ടുപിടുത്തം കാര്‍ഷിക മേഖലക്ക് തന്നെ പുതിയ ഉണര്‍വ്വ് നല്‍കുന്നതായിരുന്നു. ജാതികൃഷിയില്‍ നൂറുമേനി വിളവ് ലഭിക്കാന്‍ മള്‍ട്ടിറൂട്ട് ലോംങ്ങ് ബഡ് ജാതി തൈകള്‍ ജനകീയമാക്കുന്നതില്‍ സി എം ഗോപിയുടെ പങ്ക് പ്രധാനമാണ്. ജാതി കൃഷിക്കൊപ്പം മള്‍ട്ടി റൂട്ട് ജാതിതൈകള്‍ ആവശ്യക്കാരിലേക്കെത്തിക്കാന്‍ വിപുലമായ നേഴ്‌സറി സംവിധാനവും അടിമാലിയില്‍ സി എം ഗോപി ഒരുക്കിയിട്ടുണ്ട്. ഇതിനോടകം കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌ക്കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹനായ ആള്‍കൂടിയാണ് ചെറുകുന്നേല്‍ സി എം ഗോപി.