
അടിമാലി: ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് അടിമാലി ടൗണിൽ പൈപ്പ്‌ലൈൻ തകരാറായിരിക്കുകയാണ്. അറ്റകുറ്റപണികളുടെ ഭാഗമായി 4,5 തീയതികളിൽ അടിമാലി ഗ്രാമപഞ്ചായത്തത്തിലേക്കുള്ള ശുദ്ധജലവിതരണം പൂർണമായോ ഭാഗികമായൊ തടസപ്പെടുന്നതാണ്. അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നമുറക്ക് ശുദ്ധജലവിതരണം പൂർവ സ്ഥിതിയിൽ പുനഃസ്ഥാപിക്കുന്നതാണെന്ന് ജല അതോരിറ്റി അസി. എഞ്ചിനീയർ അറിയിച്ചു.