
അടിമാലി: സംസ്ഥാനത്താകെയെന്ന പോലെ അടിമാലി ബ്ലോക്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നേറ്റം കാഴ്ച്ച വച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തി. 14 ഡിവിഷനുകളില്‍ 12 ഡിവിഷനുകള്‍ യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ 2 ഡിവിഷനുകളില്‍ എല്‍ ഡി എഫ് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായ ശേഷം തുടര്‍ച്ചയായി യുഡിഎഫാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന മൂന്ന് പഞ്ചായത്തുകളില്‍ യു ഡി എഫ് ഭരണം പിടിച്ചെടുത്തു. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളാണവ. ബൈസണ്‍വാലി പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണം പിടിച്ച. പള്ളിവാസല്‍ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷം ഇരുമുന്നണികള്‍ക്കും ലഭിച്ചില്ല. ഏഴ് സീറ്റില്‍ യു ഡി എഫ് വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രനും ശേഷിക്കുന്ന 6 സീറ്റില്‍ എല്‍ ഡി എഫും വിജയിച്ചു.ഇവിടെ സ്വതന്ത്രന്റെ നിലപാട് നിര്‍ണ്ണായകമാകും.
കഴിഞ്ഞ തവണ പള്ളിവാസല്‍, വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകള്‍ ഭരിച്ചിരുന്നത് എല്‍ ഡി എഫായിരുന്നു. അടിമാലി ബ്ലോക്കിന് കീഴില്‍ വരുന്ന രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യു ഡി എഫിനാണ് വിജയം



