വൈദ്യുതി തടസ്സംമൂലം ദുരിതമനുഭവിക്കുന്ന വട്ടവട നിവാസികള്‍ക്ക് ആശ്വാസവുമായി വൈദ്യുതി വകുപ്പ്

മൂന്നാര്‍: അതിര്‍ത്തി കാര്‍ഷിക ഗ്രാമമാണ് വട്ടവട.മഴക്കാലങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വട്ടവടയില്‍ വൈദ്യുതി മുടങ്ങാറുണ്ട്.അടിക്കടിയുള്ള വൈദ്യുതി തടസ്സംമൂലം പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന വട്ടവട നിവാസികള്‍ക്ക് ആശ്വാസവുമായിട്ടാണ് വൈദ്യുതി വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. വൈദ്യുതി തടസ്സം ഒഴിവാക്കാനായി മറയൂര്‍ സബ്സ്റ്റേഷനില്‍ നിന്ന് ഭൂഗര്‍ഭ കേബിളുകള്‍ വഴി വട്ടവടയില്‍ വൈദ്യുതി എത്തി ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നവീകരിച്ച വിതരണ മേഖല സ്‌കീം പദ്ധതിയില്‍പെടുത്തി 5 കോടി രൂപ ചെലവിട്ടാണ് മറയൂര്‍ – ഉള്ളവയല്‍കുടി- ചിലന്തിയാര്‍ വഴി 8 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെ കേബിളുകള്‍ വലിച്ച് കോവിലൂരില്‍ വൈദ്യുതി എത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേബിളുകള്‍ വലിക്കുന്നതിനുള്ള കുഴികളുടെ നിര്‍മാണം കഴിഞ്ഞ ദിവസമാരംഭിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വട്ടവടയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിന് പരിഹാരമാകും.
മൂന്നാറിലെ സ്വകാര്യ കമ്പനിയില്‍നിന്നു വൈദ്യുതി ലൈനുകള്‍ വലിച്ചായിരുന്നു വട്ടവടയില്‍ വൈദ്യുതി എത്തിച്ചിരുന്നത്. ചിറ്റുവര, പഴത്തോട്ടം വഴിയാണ് ഈ ലൈനുകള്‍ വട്ടവടയിലെ ത്തുന്നത്.ഗ്രാന്റ്‌റിസ് തോട്ടങ്ങള്‍, വനമേ ഖലകള്‍ വഴിയാണ് ലൈനുകള്‍ കടന്നുപോകുന്നത്. മേഖലയില്‍ ചെറിയ കാറ്റോ മഴയോ ഉണ്ടായാല്‍ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞു വൈദ്യുതി ലൈനുകളില്‍ വീണ് ആഴ്ചകളോളം വട്ടവട പഞ്ചായത്തില്‍ വൈദ്യുതി തടസ്സമുണ്ടാകുന്നത് പതിവായണ്.



