ദേവികുളം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ചുമതലയേറ്റു

അടിമാലി: സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെന്ന പോലെ ദേവികുളം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ചുമതലയേറ്റു.വൈസ് പ്രസിഡന്റുമാരുടെ സ്ഥാനാരോഹണവും നടന്നു.ബാബു പി കുര്യാക്കോസാണ് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.രണ്ട് സ്വതന്ത്രരുടെ അടക്കം 19 വോട്ടുകള്‍ നേടിയാണ് ബാബു പി കുര്യാക്കോസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.റ്റി കെ ഷാജിയായിരുന്നു അടിമാലി പഞ്ചായത്തില്‍ എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.വികസനം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്ന് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പറഞ്ഞു.മോഹനന്‍ നായരാണ് യുഡിഎഫ് ഭരിക്കുന്ന അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.12 ഡിവിഷനുകളില്‍ 10 ഡിവിഷനുകളിലും വിജയിച്ചാണ് യുഡിഎഫ് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം പിടിച്ചത്. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച പള്ളിവാസല്‍ പഞ്ചായത്തിന്റെ ഭരണം യുഡിഎഫിനാണ്.മായ ഷാജുവാണ് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ്.ഏഴ്, ഏഴ് എന്ന നിലയിലാണ് പള്ളിവാസല്‍ പഞ്ചായത്തിലെ കക്ഷിനില. ശാലുമോള്‍ സാബുവിനെ ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.എല്‍ ഡി എഫിനാണ് ബൈസണ്‍വാലി പഞ്ചായത്ത് ഭരണം.സാജു ജോസാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.14 വാര്‍ഡുകളില്‍ 10 വാര്‍ഡുകളിലും വിജയിച്ച് യുഡിഎഫാണ് മാങ്കുളം പഞ്ചായത്ത് ഭരണം കൈയ്യാളുന്നത്.എസ് വിജയകുമാറിനെ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സി കെ പ്രസാദിനെ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റായും ജോര്‍ജ്ജ് തോമസിനെ വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുത്തു ജോമോന്‍ തോമസാണ് മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്.ഈ നാല് പഞ്ചായത്തുകളിലേയും ഭരണം യുഡിഎഫിനാണ്.എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയ കാന്തല്ലൂര്‍ പഞ്ചായത്തില്‍ ശിവന്‍ രാജാണ് പ്രസിഡന്റ്.എം പി സൂര്യ രാജിനെ വട്ടവട പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.ഇത്തവണ വട്ടവട ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു.സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റായി സിപിഎം അംഗമായി വിജയിച്ചെത്തിയ ബിനുവിനെ തിരഞ്ഞെടുത്തു.എല്‍ ഡി എഫാണ് ഇത്തവണ ഇടമലക്കുടി പഞ്ചായത്തില്‍ ഭരണം കൈയ്യാളുന്നത്.എല്‍ ഡി എഫ് ഭരണം പിടിച്ച ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിഷ സാബുവാണ് പഞ്ചായത്ത് പ്രസിഡന്റ്.എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐ അംഗമായി വിജയിച്ചെത്തിയ രാജേശ്വരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.എല്‍ ഡി എഫ് ഭരണത്തിലുള്ള ദേവികുളം പഞ്ചായത്തില്‍ ശരണ്യയാണ് പഞ്ചായത്ത് പ്രസിഡന്റ്.



