KeralaLatest NewsLocal news
വിനോദസഞ്ചാരികളുമായി എത്തിയ കെഎസ്ആർടിസി ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു: മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തി ഡ്രൈവർ ; ബസ്സിൽ ഉണ്ടായിരുന്നത് 45ൽ പരം യാത്രക്കാർ

ഇടുക്കി :ബജറ്റ് ടൂറിസം ബസിൽ 45 യാത്ര ക്കാരുണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഘം പയ്യന്നൂരിൽ
നിന്ന് പുറപ്പെട്ടത്. തേക്കടി, ഇടുക്കി എന്നിവിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച
ശേഷം തിരികെ പയ്യന്നൂരിലേക്ക് പോകുന്നതിനിടെയാണ് ബസ് പനംകൂട്ടിക്ക് സമീപം അപകടത്തിൽ പെട്ടത്.
റോഡിന്റെ ഒരുവശം മൺതിട്ടയും മറുവശം പുഴയുമാണ്. ബ്രേക്കുനഷ്ടപ്പെട്ടെന്ന് മനസ്സിലായ ഡ്രൈവർ മനസാന്നിധ്യം കൈവിടാതെ മൺതിട്ടയിൽ ഇടിപ്പിച്ച് ബസ് നിർത്തുകയായിരുന്നു.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവർക്കും പരിക്കുണ്ട്. അപകടത്തെ തുടർന്ന് എറണാകുളം ഇടുക്കി സംസ്ഥാനപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. വെള്ളത്തൂവൽ പോലീസ് എത്തി സംഭവത്തിൽ തുടർ നടപടി സ്വീകരിച്ചു.



