KeralaLatest NewsLocal news
അടിമാലി കുമളി ദേശിയപാത വികസനം; നടപടി ക്രമങ്ങള്‍ മുമ്പോട്ട് പോകുന്നതായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

അടിമാലി കുമളി ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ മുമ്പോട്ട് പോകുന്നതായി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് അടിമാലിയില്‍ പറഞ്ഞു.പ്രഖ്യാപിക്കപ്പെട്ട ത്രി ക്യാപ്പിറ്റല്‍ നോട്ടിഫിക്കേഷന്റെ സമയകാലാവധി ഡിസംബറില്‍ അവസാനിച്ചുവെന്നും ജനുവരിയില്‍ ഈ നോട്ടിഫിക്കേഷന്‍ പുതുക്കി ഇറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചുള്ളതെന്നും എം പി വ്യക്തമാക്കി.അടിമാലി ബൈപ്പാസിന്റെ പുനക്രമീകരിക്കപ്പെട്ട അലൈന്‍മെന്റിന്റെ അന്തിമ അപ്രൂവല്‍ ത്രി ക്യാപ്പിറ്റല്‍ നോട്ടിഫിക്കേഷന്റെ പുനപ്രഖ്യാപനത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എം പി അറിയിച്ചു.



