
യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ. പ്രതിരോധ നിക്ഷേപ ഊർജ്ജ ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങൾ കരാറിൽ ഏർപ്പെട്ടത്. ഇന്ത്യൻ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഇരു രാഷ്ട്രത്തലവന്മാർ ഉഭയകക്ഷി ചർച്ചയും നടത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വെറും രണ്ടു മണിക്കൂർ സന്ദർശനത്തിൽ ഇന്ത്യ ഉപ്പിട്ടത് സുപ്രധാനമായ നിരവധി കരാറിൽ.പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഇന്ത്യയും UAE തമ്മിൽ ഉള്ള ബന്ധം വ്യക്തമാകുന്നത് ആയിരിക്കും കരാർ എന്ന് വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രി പറഞ്ഞു.ബഹിരാകാശ മേഖലയിലും ഇന്ത്യയും യുഎഇ ഒരുമിച്ച് പ്രവർത്തിക്കും. ഗുജറാത്തിലെ നിക്ഷേപ കേന്ദ്രങ്ങളിൽ യുഎഇയുടെ പങ്കാളിത്തതിനായി കരാറിൽ ഒപ്പ് വച്ചു. യുഎഇ നിന്ന് ഇന്ത്യയിലേക്ക് LNG വിതരണം ചെയ്യുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങൾ ഏർപ്പെട്ടു. ഭക്ഷ്യസുരക്ഷ ആണവസാഹകരണം സംബന്ധിച്ച കാര്യങ്ങളിലും ഇരു രാജ്യങ്ങൾ ധാരണയിൽ എത്തി.ചുരുങ്ങിയ സമയത്തെ സന്ദർശനമായിരുന്നുവെങ്കിലും ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു.ഡൽഹി പാലം വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.



