തോളേലി എം ഡി ഹൈസ്ക്കൂളിൽ ഇന്റർ സ്കൂൾ അണ്ടർ 14 – സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

തോളേലി എം ഡി ഹൈസ്ക്കൂളിൽ സുവർണജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഇന്റർ സ്കൂൾ അണ്ടർ 14 – സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരവും ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീം അസിസ്റ്റന്റ് കോച്ചുമായ ബിനു വി. സ്കറിയ നിർവ്വഹിച്ചു. സ്കൂൾ മാനേജർ സാജു പി പോൾ അധ്യക്ഷത വഹിച്ചു .
സബ് ജില്ലയിലെ പ്രമുഖ സ്കൂളുകൾ മാറ്റുരച്ച
ടൂർണമെൻ്റിൽ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ,കീരമ്പാറ കിരീടം സ്വന്തമാക്കി. എം.ഡി.എച്ച്.എസ്, തോളേലി ഫസ്റ്റ് റണ്ണറപ്പായി. ട്രഷറർ ജിൻസൺ ജോയി, ട്രസ്റ്റിമാരായ കെ.സി വർഗീസ്, എൽദോസ് മത്തായി, മുൻ മാനേജർ എൽദോസ് പോൾ, സെക്രട്ടറി എൽദോ വർഗീസ്,കൈറ്റ് കോ-ഓർഡിനേറ്റർ എസ്.എം. അലിയാർ, വിദ്യാലയ വികസന സമിതിയംഗം സീതി മുഹമ്മദ് കായിക അധ്യാപിക ഷീബ വർഗീസ് എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് അർപ്പണ സി അബഹാം സ്വാഗതവും റാഹില പി.എം നന്ദിയും പറഞ്ഞു.



