EntertainmentWorld

ഓസ്കാർ 2026: മികച്ച സഹനടി എമി മാടിഗൻ, സഹനടൻ ഷോൺ പെൻ

98ാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു. വെപ്പൺസ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടി​ഗനെയും വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോൺ പെന്നിനെയും തിരഞ്ഞെടുത്തു. കാസ്റ്റിങ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. ഈ വിഭാ​ഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുൻഡിസാണ്മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം രണ്ട് ചിത്രങ്ങൾക്ക്. ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങൾ പുരസ്കാരം പങ്കിട്ടു. മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർക്ക് മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രമാണ് ഓസ്കാർ‌ നേടികൊടുത്തത്.

മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാ​ഗത്തിൽ‌ പുരസ്കാരം നേടിയത്. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ദി ഗേൾ ഹു ക്രൈഡ് പേൾസ് നേടിയപ്പോൾ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം കൊറിയയിൽ നിന്നുള്ള സൂപ്പർഹിറ്റ് ചിത്രം കെ പോപ്പ് ഡീമൻ ഹണ്ടേഴ്സ് നേടി. അക്കാദമി ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകൾ നേടിയ സിന്നേഴ്സും ഡികാപ്രിയോ ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. 16 നോമിനേഷനുകൾ നേടിയാണ് സിന്നേഴ്സ് മത്സരരം​ഗത്തുള്ളത്. ലിയനാഡോ ഡികാപ്രിയോ അഭിനയിച്ച ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറിന് 13 നോമിനേഷുകൾ ലഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!