KeralaLatest NewsLocal news

അടിമാലി ഭാരത് ഗ്യാസ് ഏജന്‍സിയിലേക്ക് കെ എസ് യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

അടിമാലി: യുദ്ധ സാഹചര്യത്തില്‍ പാചക വാതകത്തിന്  ക്ഷാമമുണ്ടായതതോടെ  പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് അടിമാലി ഭാരത് ഗ്യാസ് ഏജന്‍സിക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. കൃത്യമായ റോഡ് സെയില്‍ നടക്കുന്നില്ല 45 ദിവസത്തിനു ശേഷം ബുക്കിംഗ് പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്ക് സിലിണ്ടര്‍ ലഭിക്കാതെ വരുന്നു തുടങ്ങിയ പരാതികളാണ് ഏറെ.

യുദ്ധ സാഹചര്യം മറയാക്കി ഗ്യാസ് ഏജന്‍സി കരിഞ്ചന്തയില്‍ പാചക വാതക സിലിണ്ടര്‍ വില്‍പ്പന നടത്തുന്നുവെന്നും ഇതില്‍ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നാരോപിച്ചുമായിരുന്നു കെഎസ്യു അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ഗ്യാസ് ഏജന്‍സിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ധര്‍ണയും സംഘടിപ്പിച്ചത്. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ധര്‍ണ സമരം അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

കെഎസ്യു അടിമാലി മണ്ഡലം പ്രസിഡന്റ് അമല്‍ മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ എം നിഷാദ്, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി നിഖില്‍ ചോപ്ര, യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റ് അജയ് എം എസ് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൃത്യമായ വിതരണം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!