KeralaLatest News

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’; CEO

പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

സർവീസ് വോട്ടുകൾ പൂർത്തിയാക്കുമ്പോഴാണ് ഫൈനൽ കൗണ്ട് വരികയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. മെയ് ആറ് വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കും. വിജയാഘോഷം അതിരു കടന്നാൽ, ജില്ല ഭരണകൂടങ്ങൾക്കിടപ്പെടാം. രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇവിഎം എണ്ണുക. ഏഴു മണിയോടെ സ്ട്രോങ് റൂം നിബന്ധനകളുടെ തുറക്കും. 8.30 യോടെ ആദ്യ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. വോട്ടെണ്ണലിൻ്റെ രഹസ്യ സ്വഭാവം മാധ്യമങ്ങൾ പാലിക്കണം. വൈകുന്നേരം അഞ്ചു മണിയോടെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ പറഞ്ഞു.

വോട്ടെണ്ണൽ പരാതികൾ ഉണ്ടായാൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കോടതി മുമ്പാകെയുള്ള കേസുകളിൽ ഇടപെടാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനമുണ്ടായാൽ കർശനമായ നിയമ നടപടിയുണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി. വോട്ടെണ്ണലിന് ധൃതി ആവശ്യമില്ലെന്നും ഓരോ റൗണ്ടും കൃത്യമായി എണ്ണി പോകണമെന്നും നിർദേശം നൽകി. വീഴ്ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!