Latest NewsLocal news

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനം ജൂൺ 13 മുതൽ

അടിമാലി :യൂണിറ്റ്, മേഖലാ, ബ്ലോക്ക് സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയിൽ സംഘടിപ്പിക്കുന്നത്. ജൂൺ 13 14 15 തീയതികളിൽ അടിമാലി ക്ലബ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ഡിവൈഎഫ്ഐ അടിമാലി ബ്ലോക്ക് സെക്രട്ടറി തേജസ് കെ ജോസ് അറിയിച്ചു.

ജില്ലാ സമ്മേളനത്തിൽ 5000ത്തോളം യുവജനങ്ങൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിന് നടത്തിപ്പിനായി സമ്മാന കൂപ്പണുകളും വിതരണം ചെയ്തു തുടങ്ങി. 475000 രൂപയുടെ സമ്മാനങ്ങളാണ് കൂപ്പണുകൾ വഴി വിതരണം ചെയ്യുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാ മേഖലയിൽ നിന്നുള്ള പ്രവർത്തകരുടെ സഹകരണം ഉണ്ടാകുമെന്ന് അറിയിച്ചു. സമ്മേളനത്തിന് ഭാഗമായി വിവിധ ജാഥകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം പൂർവ്വകാല നേതൃസംഗമം എന്നിവ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!