KeralaLatest NewsLocal news

നേര്യമംഗലത്തെ പുതിയ പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക്…

അടിമാലി :കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് പെരിയാറിന് കുറുകെ കേരളത്തിലെ ആദ്യ ഉരുക്ക് നിർമ്മിത വളഞ്ഞ കമാനത്തിലുള്ള പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ദേശീയപാത നവീകരണ ഭാഗമായി നിർമിക്കുന്ന പാലത്തിൻ്റെ നിർമാണം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ആർച്ച് പാലത്തിന് സമാനമായിട്ടാണ് പുതിയ പാലത്തിന്റെ നിർമാണവും നടക്കുന്നത്. 42 മീറ്റർ നീളത്തിൽ 5 സ്പാനുകളിലായി 214 മീറ്റർ നീളത്തിലുള്ള പാലം 13 മീറ്റർ വീതിയിലാണ് പൂർത്തീകരിക്കുന്നത്.

ഇതിൽ 8 മീറ്റർ വീതി വാഹനങ്ങൾക്ക് കടന്നുപോകുന്നതി നാണ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാത ഉണ്ടായി രിക്കും. പഴയ പാലത്തിന് 4 മീറ്റർ വീതിയാണുള്ളത്. 3 ബോ സ്ട്രിങ്ങ് സ്റ്റീൽ ആർച്ച് ഘടിപ്പിക്കുന്ന ജോലി ഇനി പൂർത്തീകരിക്കാനുണ്ട്.അടുത്ത ദിവസങ്ങളിലായി 4, 5 സ്പാനുകളിലെ ആർച്ച് ഘടിപ്പിക്കൽ പൂർത്തീകരിക്കും. പാലത്തിൽ പാകിയിട്ടുള്ള സ്റ്റീൽ പ്രതലത്തിൽ കോൺക്രീറ്റ് പ്രവൃത്തി കൂടി പൂർത്തീകരിച്ചാൽ പിന്നെ അന്തിമഘട്ട പണികൾ മാത്രമേ
ബാക്കിയൊള്ളു. 2027 മാർച്ച് വരെ കരാർ കമ്പനിക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെങ്കിലും ഓഗസ്റ്റിൽ തന്നെ പണി പൂർത്തിയാക്കാനാ വും വിധത്തിൽ ആണ് നിർമാണം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!