
എറണാകുളം : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായ് ‘ നടന്ന പരിശോധനയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ’ . വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30 ) , സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച രാത്രി കുന്നുവഴിയിൽ നിന്ന് പിടികൂടിയത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി അവിടെനിന്ന് 2 ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ ഐ പി എസ് , ഇൻസ്പെക്ടർ എൽ .അനിൽകുമാർ , എസ്.ഐമാരായ
ജോജോ ജോർജ് , വിഷ്ണു മുരളി ,
എ.എസ്.ഐമാരായ പി.എ,അബ്ദുൽ മനാഫ് , പ്രദീപ് കുമാർ, ജയന്തി , ‘സീനിയർ സി പി ഒ മാരായ അഫ്സൽ , ബെന്നി ഐസക്ക്,
നിഷാദ്, റോബിൻ ജോയി സി പി ഒ മാരായ സിബിൻ സണ്ണി, നജ്മി,അരുൺ , ബെച്ചു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.



